തൊടുപുഴ: തൊടുപുഴ താലൂക്കിൽ തടി ലോഡിംഗ് രംഗത്തെ കൂലി പുതുക്കി നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ച് 12 മുതൽ തടി ലോഡിംഗ് നടപടികൾ നിറുത്തി വയ്ക്കാൻ സംയുക്ത ട്രേയ് യൂണിയൻ സമിതി തീരുമാനിച്ചു. കൂലി

നിശ്ചയിക്കുന്നത് ട്രേഡ് യൂണിയനുകളും തടി കച്ചവടക്കാരും എ.എൽ.ഒയുടെ സാന്നിദ്ധ്യത്തിൽ ഉണ്ടാക്കുന്ന കരാറിന്റെ ഭാഗമായിട്ടാണ്. 2017 ൽ പ്രാബല്യത്തിൽ വന്ന കരാർ 2019 മാർച്ച് 31ന് അവസാനിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ജോലികൾ നിറുത്തി വയ്ക്കുന്നത്. സമരത്തോട് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ആവശ്യപ്പെട്ടു.