deen
പ്രഭാതയാത്രയും, കാർഷികവൃത്തിയും പരിപാടി ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: അരിക്കുഴ സർക്കാർ വിദ്യാലയത്തിൽ കുട്ടികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വീടുകളിൽ

വിഷരഹിത ഭക്ഷണം,ആരോഗ്യമുള്ള കുടുംബം, സംതൃപ്തമായ ജീവിതം എന്ന സന്ദേശവുമായി നടത്തുന്ന പ്രഭാതയാത്രയും കാർഷികവൃത്തിയും എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കേണ്ടതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. പദ്ധതിയുടെ രണ്ടാം മാസത്തെ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യമുള്ള തലമുറക്കു വേണ്ടി വ്യായാമ സന്ദേശമാണ് പ്രഭാത സവാരിയിലൂടെ ലക്ഷ്യമിടുന്നത്.കാർഷികവൃത്തി എല്ലാവർക്കും താത്പര്യമുണ്ടെങ്കിലും ഒരു മുൻ കൈ പലർക്കും പറ്റുന്നില്ല. ഓരോ മാസവും ഓരോ വീട്ടിലും ചെന്ന് ഇത്തരമൊരു പ്രോത്സാഹനം നൽകുന്നത് അനുകരണീയമാണ്.ആരോഗ്യമുള്ള തലമുറക്കു വേണ്ടിയും സാമ്പത്തിക ഭക്ഷ്യ സുരക്ഷിതത്വത്തിനു വേണ്ടിയും കൃഷിയിലേക്ക് പോകണമെന്ന് കൊറോണ പശ്ചാത്തലം ഒന്നുകൂടി
ഓർമ്മിപ്പിക്കുന്നുണ്ട്. എം. പി പറഞ്ഞു.
ചടങ്ങിൽ എസ്. എം സി. ചെയർമാൻ അനീഷ്.പി എൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി ഷാജി, പഞ്ചായത്തംഗം ശോഭന രമണൻ എന്നിവർ പ്രസംഗിച്ചു.. കൃഷി ഓഫീസർ സജിത്ത് ദാസ്. കാർഷിക ക്ലാസ് നയിച്ചു. ബിജോ അഗസ്റ്റ്യൻ ആമുഖപ്രസംഗം നടത്തി.അനു മോൾ ബേബി സ്വാഗതവും, എം.ബി. പ്രശാന്ത് നന്ദിയും പറഞ്ഞു.
സ്‌കൂൾ പരിസരത്ത് പ്രഭാതയാത്ര റ്റിജോ ജോസഫിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.