തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ വർദ്ധിച്ച് വരുന്ന ദളിത്‌ ,കർഷക , സ്ത്രീ വിരുദ്ധ നിലപാടുകൾക്കെതിരെ ഭാരതിയ നാഷ്ണൽ ജനതദൾ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് രാജു മുണ്ടയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മറ്റി അംഗം അഡ്വ: ടി എസ് സിറിയക് കല്ലിടുക്കിൽ ഉദ്ഘാടനം ചെയ്തു. ജോസ് ചുവപ്പുങ്കൽ, വിൻസെന്റ് കട്ടിമറ്റം, കെ കെ ഷുക്കൂർ, ഷാജി വണ്ടാനക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു.