നെടുങ്കണ്ടം: . ബാലഗ്രാമിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ഗുരുതര പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം നടന്നത്. കട്ടപ്പന ഭാഗത്തുനിന്നും തൂക്കുപാലത്തിന് വരികയായിരുന്ന ബൈക്ക് ജീപ്പിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ ബാലഗ്രാം സ്വദേശികളായ പുത്തൻവീട്ടിൽ സുമേഷ് സുധി(17),
പുളിക്കൽമുളക്കീഴിൽ ഷെബിൻ ദീപു(19), കരുണാപുരം കല്ലൂപ്പറമ്പിൽ അലൻ ലാലു(18) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽകട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാലഗ്രാമിനുംതൂക്കുപാലത്തിനും ഇടയിലുള്ള വഴിയിൽ നിന്നും ജീപ്പ് തിരിക്കുന്നതിനിടെ
അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുകയറുകയായിരുന്നെന്നും, ബൈക്കിൽമൂന്നുപേർ ഉണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. നെടുങ്കണ്ടംപൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.