കരിമണ്ണൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കുർബാന നടത്തിയതിന് പള്ളി വികാരിക്കെതിരെ കേസെടുത്തു. ചീനിക്കുഴി സെന്റ്.മേരീസ് പള്ളി വികാരിക്കെതിരെയാണ് കരിമണ്ണൂർ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. നൂറിൽ കൂടുതൽ ആളുകൾ കുർബാനയിൽ പങ്കെടുത്തുവെന്നും രജിസ്റ്റർ വെച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.എന്നാൽ പള്ളിയിൽ നൂറിൽ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളുവെന്നും കളക്ടർ 144 പ്രഖ്യാപിച്ച ടൗണുകളിൽ ഉടുമ്പന്നൂർ ഉൾപ്പെടുന്നില്ലെന്നും വികാരി പറഞ്ഞു. കളക്ടറുമായി ഇടുക്കി രൂപത വികാരി ജനറാൾ നടത്തിയ ചർച്ചയിൽ 144 പ്രഖ്യാപിക്കാത്ത ടൗണുകളിൽ സാമൂഹിക അകലം പാലിച്ച് നൂറ് പേർക്ക് വരെ കുർബാനയിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.