
നെടുങ്കണ്ടം : പച്ചടി എസ്.എൻ.എൽ പി സ്‌കൂളിൽ ക്ലാസ്സ് റൂമുകൾ ആധുനിക ഹൈടക് നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന്റെ പ്രഖ്യാപനം സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റ് സി.എൻ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. പത്ത് ലാപ്‌ടോപുകൾ രണ്ട് പ്രൊജക്ടറുകൾ എന്നിങ്ങനെ കുട്ടികളുടെ പഠനത്തിന് ആവശ്യമായ ആധുനിക സൗകര്യങ്ങൾ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. യോഗത്തിൽ പി.റ്റി.എ പ്രിസിഡന്റ് സുനിൽ പാണംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവ് തുണ്ടിപ്പറമ്പിൽ സ്‌കൂൾ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പി.കെ, പി.റ്റി.എ വൈസ് പ്രസിഡന്റ് രഘുനാഥൻ കുന്നിൽ എം.പി.റ്റി.എ പ്രസിഡന്റ് ഡയ്സി ആന്റോ, പി.റ്റി.എ സെക്രട്ടറി സതീഷ്‌കുമാർ സംസാരിച്ചു. അദ്ധ്യാപകരായ സാനിമോൾ, സുജാത എം.ആർ, ഏബിൾ പി.കെ, ദീപ്തി, ഷീജ ആര്യ തുടങ്ങിയവർ പങ്കെടുത്തു.