തൊടുപുഴ: ഹത്രാസിൽ ബലാൽസംഗത്തിനിരയാക്കി നിഷ്ഠൂരമായി കൊലപ്പെടുത്തിയ ദളിത് യുവതിയുടെ കുടുംബത്തിന് നീതി തേടി രാഹുൽഗാന്ധി ആരംഭിച്ചിരിക്കുന്ന ധർമ്മ സമരം ബി ജെ പി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.
യു ഡി എഫ് നടത്തുന്ന സ്പീക് അപ്പ് കേരള സമരപരമ്പരകളുടെ നാലാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 5 നിയോജക മണ്ഡലം ആസ്ഥാനങ്ങളിൽ നടന്ന സത്യാഗ്രഹ സമരപരിപാടിയുടെ ജില്ലാ തല ഉദ്ഘാടനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.