
ചെറുതോണി: റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള തീരുമാനം ഒഴിവാക്കി ടാറിംഗ് നടത്തണമെന്ന് നാട്ടുകാർ. മരിയാപുരം പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കരിമ്പൻ എൽ.പി.എസ് പടി - സി.എസ്.ഐ കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള നീക്കം ഒഴിവാക്കി ടാർ ചെയ്തു തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 120 പേർ ഒപ്പിട്ട പരാതി ജില്ലാ കലക്ടർ, പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയവർക്കു നൽകി. അഞ്ചു വർഷം മുൻപ് ത്രിതല പഞ്ചായത്തു തിരഞ്ഞെടുകാലത്ത് നൽകിയ വാഗ്ദാനം കാലാവധി കഴിയാറായിട്ടും പാലിച്ചിട്ടില്ല .ഇപ്പോൾ തിടുക്കത്തിൽ കോൺക്രീറ്റ് ചെയ്യാനുള്ള നീക്കമാണ്.എതിരെ ഒരു വാഹനം വന്നാൽ പോലും സൈഡു കൊടുക്കാനുള്ള വീതി കോൺക്രീറ്റ് റോഡുകൾക്കില്ല റോഡ് ടാർ ചെയ്തു കിട്ടണമെന്നുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.