
തൊടുപുഴ: മുൻ സി.പി.എം നേതാവ് ബി.ഡി.ജെ.എസിൽ ചേർന്നു.തൊടുപുഴ .ഗവണ്മെന്റ് ബോയ്സ് ഹൈസ്‌കൂൾ എസ്.എഫ്.ഐ ചെയർമാൻ ,മഠത്തിൽകണ്ടം ബ്രാഞ്ച് സെക്രട്ടറി ,ലോക്കൽകമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കെ.എം സുബൈർ ആണ് ബി. ഡി. ജെ. എസിൽ ചേർന്നത്. ജില്ലാ പ്രസിഡന്റ് വി.ജയേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പൊന്നാടയണിയിച്ച് സീകരിച്ച് മെമ്പർ ഷിപ്പ് നൽകി .ന്യൂനപക്ഷ സമുദായത്തിൽ നിന്ന് നിരവധി പ്രവർത്തകർ ബി.ഡി.ജെ.എസിലേക്ക് കടന്നുവരുന്നുണ്ടന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.