 
ചെറുതോണി : ഇടുക്കി കഞ്ഞിക്കുഴിക്ക് സമീപം സിമന്റുമായി വന്ന ടോറസ് ലോറി മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നും എറണാകുളത്തേക്ക് സിമന്റുമായി വന്നതായിരുന്നു . അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ചെങ്കോട്ട സ്വദേശി സുന്ദർരാജ് മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചേലച്ചുവട് ഇടക്കാട് കഞ്ഞിക്കുഴി റോഡിൽ ഇന്നലെ പുലർച്ചേ 4 മണിയോടെയാണ് അപകടം . തൂത്തുക്കുടിയിൽ നിന്നും 24 ടൺ സിമന്റുമായി വാഹനം ഇടക്കാട് വളവിൽ എത്തിയപ്പോൾ റോഡ് ഇടിഞ്ഞ് താഴേക് പതിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ചുവീണ ഡ്രൈവർ സുന്ദർരാജ് പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രധാന പാതയായ ചേലച്ചുവട് വണ്ണപ്പുറം റോഡിൽ നിന്നും ദിശയറിയാതെ വഴിമാറി പോയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. കഞ്ഞിക്കുഴി പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.