ഇടുക്കി: പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിയതിനൊപ്പം ജില്ലയിലെ 240 സ്‌കൂളുകളും ഹൈടെക്കായി.133 സർക്കാർ സ്‌കൂളുകളും 107 എയ്ഡഡ് സ്‌കൂളുകളും ഇതിൽപെടും.ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രൊജക്ഷൻ സ്‌ക്രീനുകൾ, മൗണ്ടിംഗ് കിറ്റുകൾ, യുഎസ്ബി സ്പീക്കറുകൾ എന്നിവ ഇതിലുൾപ്പെടും. കൂടാതെ അക്കാദമിക് പരിപാടികൾ സ്‌കൂളുകളിൽ ലഭ്യമാകാൻ എൽഇഡി ടി.വി., സ്‌കൂൾ പ്രവർത്തനങ്ങളുടെ വാർത്തകൾ തയ്യാറാക്കുന്നതിനും ഡോക്കുമെന്റേഷനുമായി കാമറ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളുമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിന് വെബ് ക്യാമുകൾഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി എല്ലാ സ്‌കൂളുകൾക്കും ഇന്റർനെറ്റ് സൗകര്യം, 94 സ്‌കൂളുകളിലായി ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 1 മുതൽ 7വരെ ക്ലാസ്സുകളുള്ള മുഴുവൻ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകളും പൂർത്തിയാക്കി. ലാബുകളിൽ ലാപ്‌ടോപ്പുകളും, പ്രൊജക്ടറുകളും, യുഎസ്ബി സ്പീക്കറുകളും ലഭ്യമാക്കി.

ഇടുക്കി നിയോജക മണ്ഡലത്തിലെ പ്രഖ്യാപനം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, വാർഡ് കൗൺസിലർ റ്റി ജി.എം.രാജു, സിഇഒ സെയ്തലവി മങ്ങാട്ടുപറമ്പിൽ, എഇഒ ടോമി ഫിലിപ്പ്, ബിപിഒ എൻ.വി.ഗിരിജാകുമാരി, എച്ച്.എംഫോറം സെക്രട്ടറി ഡൊമിനിക് ജേക്കബ്ബ്, എസ്. സി ഡവലപ്പ്‌മെന്റ് ഓഫീസർ മാരിമുത്തു, പ്രിൻസിപ്പാൾ എസ്.സുകു , ഹെഡ്മിസ്ട്രസ് എം. രാജി തുടങ്ങിയവർ സംസാരിച്ചു.

തൊടുപുഴ നിയോജക മണ്ഡലം തല പ്രഖ്യാപനം കുമാരമംഗലം എം.കെ.എൻ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ പി.ജെജോസഫ് എം.എൽ.എ. നിർവഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അസീസ്, പഞ്ചായത്തംഗം കെ.ജി.സിന്ധുകുമാർ, സ്‌കൂൾ മാനേജർ ആർ.കെ.ദാസ്, കൈറ്റ് ജില്ലാ കോ.ഓർഡിനേറ്റർ ഷാജ് മോൻ പി.കെ., പി.എ.ടുഡി.ഇ.ഒ. ബിന്ദു സി വടക്കേമുറി, തൊടുപുഴ എ.ഇ.ഒ. ഷാബാ മുഹമ്മദ്, എൻ.എം.ഒ. ജി.ജയകുമാർ, പി,ടി.എ. പ്രസിഡന്റ് ബിനു.ആർ തുടങ്ങിയവർ സംസാരിച്ചു.
ഉടുമ്പൻചോല നിയോജകണ്ഡലതല ഉദ്ഘാടനം രാജക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. രാജക്കാട് പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോൻ യോഗം ഉദ്ഘാടനം ചെയ്തു.
ദേവികുളം നിയോജക മണ്ഡലത്തിലെ പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം. എൽ. എ നിർവ്വഹിച്ചു.അടിമാലിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എസ് എം സി ചെയർമാൻ കെ എ അശോക് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ ഹെഡ്മാസ്റ്റർ യശോധരൻ കെ കെ തുടങ്ങിയവർ പങ്കെടുത്തു.

കിഫ്ബി 21.79 കോടി

നൽകി

ഹൈടെക് പൂർത്തീകരണത്തിനായി ജില്ലയിലെ മൊത്തം ചെലവിൽ കിഫ്ബി മുഖാന്തിരം 21.79 കോടിയും പ്രാദേശിക സമാഹരണം വഴി 8.14 കോടിയും ചിലവഴിച്ചിട്ടുണ്ട്.എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്.