ഇടുക്കി : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ല ഓഫീസ് പൈനാവ് സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കളക്ടർ എച്ച് ദിനേശൻ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ പി വി ബാബു, ഡെപ്യൂട്ടി ഡയറക്ടർ സുനിൽ അഗസ്റ്റിൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു വർഗീസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി കെ, എന്നിവർ സംബന്ധിച്ചു.