ഇടുക്കി :ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ സംഘടനകളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി നടത്തിയ ഓൺലൈൻ ഉപന്യാസം, കാർട്ടൂൺ മത്സരങ്ങളിൽ ഇരു വിഭാഗത്തിലും ഇരട്ടയാർ ശാന്തിഗ്രാം ജി ഇ എം ജി എച്ച് എസി ലെ ലക്ഷ്മി പ്രമോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എറണാകുളം മഹാരാജാസ് കോളേജ് ബി എ ഓണേഴ്സ് ഒന്നാം വർഷ വിദ്യാർത്ഥിനി ഗൗരിപ്രിയ ആർ ഉപന്യാസത്തിൽ രണ്ടാം സ്ഥാനവും കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം എച്ച് എസ് എസ് പ്ലസ് വണിലെ ഷെൻസി ഷാജി രണ്ടാം സ്ഥാനവും നേടി. തൃശൂർ പുറനാട്ടുകര എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ ഹരികൃഷ്ണൻ കെ ആർ കാർട്ടൂണിൽ രണ്ടാം സ്ഥാനവും വാഴത്തോപ്പ് ഗവ. വിഎച്ച്എസ്എസിലെ അലൻ എബ്രാഹാം മൂന്നാം സ്ഥാനവും നേടി.