ഇടുക്കി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് അധികൃതർ, നാഷണൽ സർവീസ് സ്‌കീം, പൊതുജനങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ എങ്ങനെ മെച്ചപ്പെട്ടതാക്കാമെന്നും ദുരന്തങ്ങളുടെ തീക്ഷ്ണത എങ്ങനെ ലഘൂരിക്കാം എന്ന അവബോധം ജനങ്ങളിൽ വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് ഓൺലൈൻ പരിശീലന പരിപാടി ആരംഭിക്കും. പരിശീലന പരിപാടി ജില്ലാ കളക്ടർ എച്ച് . ദിനേശൻ ഉദ്ഘാടനം നിർവഹിക്കും, ജില്ലാ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ജെയിംസ് മാത്യു ആശംസയർപ്പിക്കും