തൊടുപുഴ : കുമാരമംഗലം പഞ്ചായത്ത് 13​ാം വാർഡ് പുല്ലാന്തി വള്ളിത്തണ്ട് ഭാഗത്ത് അന്ധരായ ദമ്പതികൾ ഉൾപ്പെടെ മുപ്പതോളം കുടുംബങ്ങൾ വഴിയും വെള്ളവുമില്ലാതെ ദുരിതത്തിൽ. കാലാകാലം മാറിവരുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര​- സംസ്ഥാന സർക്കാരിന്റെ ആനുകൂല്യങ്ങൾ വാർഡ് മെമ്പറേ , പഞ്ചായത്ത് ഭരണ സമിതിയോ ഇവിടെയുള്ള സാധുക്കൾക്ക് കൊടുക്കുന്നില്ല.നനഞ്ഞ് ഒലിക്കുന്ന വാസയോഗ്യമല്ലാത്ത നിരവധി വീടുകളാണ് ഈ പ്രദേശത്തുള്ളത്. അടിയന്തിരമായി പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ധർണ്ണ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ഡി.ജെ.എസ് യോഗം തീരുമാനിച്ചു.മദർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്താടെ ഈ പ്രദേശത്തേക്ക് വഴി വെട്ടാനും യോഗത്തിൽ തീരുമാനിച്ചു.ബി.ഡി.ജെ.എസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് എം.വി വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് വി. ജയേഷ് ഉദ്ഘാടനം ചെയ്തു.സോജൻ ജോയി,​ കെ.പി ഷാജു,​ കെ.എം സുബൈർ,​ ശരത്ത് സന്തോഷ്,​ ഷൈൻ വർഗീസ്,​ രശ്മി ബിജു തുടങ്ങിയവർ പങ്കെടുത്തു .