തൊടുപുഴ: ബിഡിജെഎസ് ജില്ലാ ,നിയോജകമണ്ഡലം ഇലക്ഷൻ അവലോകനയോഗം തൊടുപുഴയി ൽ നടന്നു. ജില്ലാ പ്രസിഡന്റ് വി.ജയേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു .ജില്ലയിൽ മുപ്പത് ശതമാനം സീറ്റിൽ ബിഡിജെഎസ് മത്സരിക്കാൻ തീരുമാനിച്ചു. കുമാരമംഗലം പഞ്ചായത്തിലെ ഉരിയരിക്കുന്ന് ഭാഗത്തെ വഴിയും വെള്ളമില്ലാത്ത മുപ്പതോളം വീട്ടുകാർ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥമൂലം ദുരിതമനുഭവിക്കുന്ന ത് സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയ്ക്ക് നിവേദനം നൽകി .ബിഡിജെഎസ് ൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച വിവിധ രാഷ്ട്രീയ പാർട്ടികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സുബൈർ തൊടുപുഴ, ഷാജഹാൻ വെങ്ങല്ലൂർ ,രമേശ് മണക്കാട് തുടങ്ങിയവരെ തുഷാർ വെള്ളാപ്പള്ളി പൊന്നാട അണിയിച്ച് സ്വീകരിച്ചു .ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ സോമൻ ,ഷാജി കല്ലാറയിൽ ,സുരേഷ് തട്ടുപുര , ജില്ലാ സെക്രട്ടറിമാരായ വിനോദ് തൊടുപുഴ ,രാജേന്ദ്രൻ ലാൽ ദത്ത്, കമ്മറ്റി അംഗങ്ങളായ സന്തോഷ് മാധവൻ ,പ്രഭാസ് വാഗമൺ , ജില്ലയിലെ ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.