തൊടുപുഴ: ജില്ലയിൽ ഇന്നലെ 94 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 20 പേരുടെ രോഗ ഉറവിടം അറിവില്ല. 29 പേർ രോഗമുക്തരായി. കട്ടപ്പന നരിയംപാറ, രാജകുമാരി എന്നിവിടങ്ങളിൽ മൂന്നു പേരുടെ വീതവും തൊടുപുഴ, ഉടുമ്പൻചോല എന്നിവിടങ്ങളിൽ രണ്ടുപേരുടെ വീതവും ഉറവിടം വ്യക്തമല്ല. മാങ്കുളം, മറയൂർ, പള്ളിവാസൽ കൂമ്പൻപാറ, വാഴത്തോപ്പ് ഇടുക്കി കോളനി, കരുണാപുരം കൂട്ടാർ, രാജാക്കാട് എൻആർ സിറ്റി, ബൈസൺവാലി, ഉടുമ്പന്നൂർ, കാഞ്ചിയാർ കോഴിമല, വണ്ടന്മേട് എന്നിവിടങ്ങളിൽ ഒരാളുടെ വീതവുമാണ് രോഗ ഉറവിടം അറിയാത്തത്. തൊടുപുഴയിൽ ഉറവിടം അറിയാത്ത രണ്ടുപേർ ഉൾപ്പെടെ 21 പേർക്ക് രോഗം. 95 വയസുകാരിക്കും 11 വയസുള്ള പെൺകുട്ടിക്കും രോഗം ബാധിച്ചു. ഉറവിടമറിയാത്ത ഒരാൾ വെങ്ങല്ലൂർ സ്വദേശിയാണ്. കരിമണ്ണൂരിൽ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേർക്കും തട്ടക്കുഴയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചു.
കരുണാപുരത്ത് 14 പേർക്ക്
കരുണാപുരം പഞ്ചായത്തിൽ 14 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചക്കുപള്ളത്ത് ഒമ്പതു വയസുകാരി ഉൾപ്പെടെ ഏഴുപേർക്കും വെള്ളത്തൂവലിൽ ആറുപേർക്കും മണക്കാട്, രാജകുമാരി, വണ്ണപ്പുറം എന്നിവിടങ്ങളിൽ മൂന്നുപേർക്കുമാണ് രോഗം. അടിമാലി, കട്ടപ്പന, ഉടുമ്പൻചോല, കാഞ്ചിയാർ എന്നിവിടങ്ങളിൽ രണ്ടുപേർക്കു വീതവും അറക്കുളം, മാങ്കുളം, മറയൂർ, മൂന്നാർ, ഉടുമ്പന്നൂർ, വണ്ടന്മേട്, വാത്തിക്കുടി, വാഴത്തോപ്പ്, പള്ളിവാസൽ, നെടുംകണ്ടം, പാമ്പാടുംപാറ, ബൈസൺവാലി, രാജാക്കാട് എന്നിവിടങ്ങളിൽ ഒരാൾക്കു വീതവും സമ്പർക്കത്തിലൂടെ രോഗം പകർന്നു. പാമ്പാടുംപാറ, നെടുംകണ്ടം എന്നിവിടങ്ങളിലായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കും കൊവിഡ് ബാധിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് ജില്ലയിലെത്തിയ ഒരാളുടെ പരിശോധനാഫലവും പോസിറ്റീവായി.