joseph
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ടുകൊണ്ടുള്ള കേരളാകോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തിവരുന്ന റിലേസത്യാഗ്രഹത്തിന്റെ 50ാം ദിവസത്തെ സമരം പാർട്ടി സംസ്ഥാന ഉന്നതാധികാരസമിതിയംഗവും മുൻ എം.എൽ.എ.യുമായ ജോസഫ് എം.പുതുശ്ശേരി ഉത്ഘാടനം ചെയ്യുന്നു.

ചെറുതോണി: ജീവിക്കുവാനുള്ള ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കേരളാ കോൺഗ്രസ്(എം) ജോസഫ് വിഭാഗം നടത്തിവരുന്ന സമരം ലക്ഷ്യം നേടുന്നതുവരെ തുടരുമെന്ന് പാർട്ടി സംസ്ഥാന ഉന്നതാധികാരസമിതിയംഗവും മുൻ എം.എൽ.എ.യുമായ ജോസഫ് എം.പുതുശ്ശേരി പറഞ്ഞു.
ഭൂപതിവ് നിയമഭേദഗതിയാവശ്യപ്പെട്ട് ഓഗസ്റ്റ് 25 മുതൽ ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹത്തിന്റെ 50ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റിന്റെ അഭിപ്രായംപോലും ചോദിക്കാതെ വിശദമായ ചർച്ചകൾ നടത്താതെ പാർലമെന്റ് സബ്കമ്മറ്റിക്ക് വിടാതെ ശബ്ദവോട്ടോടെ പാസാക്കിയ കാർഷികബിൽ ഇൻഡ്യയിലെ കർഷകരെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നതിനാൽ പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്, ജില്ലാ സെക്രട്ടറി വി.എ. ഉലഹന്നാൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കർഷകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു.
ഡീൻ കുര്യാക്കോസ് എം.പി., ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം എ.പി.ഉസ്മാൻ, ഡി.സി.സി. സെക്രട്ടറിമാരായ സേനാപതി വേണു, എം.ഡി.അർജുനൻ, പഞ്ചായത്ത് മെമ്പർ കെ.എം.ജലാലുദ്ദീൻ, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, നേതാക്കളായ ടോമി തൈലംമനാൽ, ബെന്നി പുതുപ്പാടി, കെ.ആർ.സജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.
സമാപനയോഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം നോബിൾ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉദ്ദീഷ് ഫ്രാൻസിസ് എബിൻ വാട്ടപ്പള്ളി എന്നിവർ സംസാരിച്ചു.