തൊടുപുഴ: അലഞ്ഞ്തിരിയുന്ന ഒരു സ്ത്രീയുടെ സമൂഹ്യ വിരുദ്ധ ശല്യം അതിരൂക്ഷമാകുകയും യാത്രികർക്കും വ്യാപാരികൾക്കും ഭീഷണിയാകുകയും ചെയ്തിട്ട് അധിക്യതർ നിസംഗത പാലിക്കുന്നതിൽ മുനിസിപ്പൽ ബിൽഡിംങ്ങ് ലൈസൻസീസ് അസോസയേക്ഷൻ പ്രതിഷേധിച്ചു. മുനിസിപ്പാലിറ്റിയും സാമൂഹ്യ ക്ഷേമ വകുപ്പുംപൊലീസും ഈ വിഷയത്തിൽ ഇടപെടണമെന്നും ഇത്തരക്കാരെ അനുബന്ധ കേന്ദ്രങ്ങളിൽ എത്തിച്ച് ജനങ്ങൾക്കും വ്യാപാരികൾക്കും സുരക്ഷ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മനോജ് കോക്കാട്ട് അധ്വക്ഷത വഹിച്ചു.