
കരിമണ്ണൂർ: ഇളംദേശം ബ്ലോക്ക് പഞ്ചായത്തും കരിമണ്ണൂർ പഞ്ചായത്തും സംയുക്തമായി പുനരുദ്ധാരണ പ്രവർത്തനം നടത്തിയ മുളപ്പുറം 29-ാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഗൗരി സുകുമാരൻ, ബേസിൽ ജോൺ, അംഗൻവാടി വർക്കർ ശശികല, ഹെൽപ്പർ രജനി, മുളപ്പുറം സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡെല്ലി കെ. മോൾ, എന്നിവർ പങ്കെടുത്തു. പ്രദേശവാസിയായ എബിസൺ ഉള്ളനകുന്നേൽ പഞ്ചായത്തിന് സൗജന്യമായി നൽകിയ ഒരു സെന്റ് സ്ഥലത്താണ് പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്. മുളപ്പുറം അംഗനവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു സ്ഥലം നൽകിയ എബിസന്റെ അമ്മ ഏലിയാമ്മ ജേക്കബിനെ പൊന്നാടയണിയിച്ച് ആദരിച്ചു.