ഇടുക്കി: വാഹന മോഡിഫിക്കേഷന്റെ പേരിൽ മോട്ടോർ വകുപ്പിലെ എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തുന്ന തീവെട്ടികൊള്ള അവസാനിപ്പിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അലോയി വീലുകൾ ഉപയോഗിച്ചതിന്റെ പേരിലും ചെറിയ തോതിലുള്ള സ്റ്റിക്കറുകൾ പതിച്ചതിന്റെ പേരിലുമെക്കെ ഇരുപത്തിയ്യായിരം രൂപ വരെ ഫൈൻ ഈടാക്കിയ സംഭവങ്ങൾ ജില്ലയിലുണ്ടായി. ഇത്തരത്തിലുള്ള നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമ്പോൾ ഇത്തരം വസ്തുക്കളുടെ വില്പ്പനയിൽ യാതൊരു തരത്തിലുള്ള നിരോധനവും നടത്താതെ ഇതിന്റെ പേരിൽ ഫൈൻ ഈടാക്കുന്നത് ചൂഷണമാണ്. വരുമാനം കുറയുബോൾ ഇത്തരം പിടിച്ചുപറിക്ക് നേതൃത്വം കൊടുക്കുന്ന സർക്കാർ കൊള്ളസംഘമാണെന്നും നിയമങ്ങളും നിയന്ത്രണങ്ങളും അടിയന്തിരമായി പുന:പരിശോധിക്കുവാൻ ഗതാഗത വകുപ്പ് തയ്യാറാകണമെന്നും ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.