ഇടുക്കി: ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കേണ്ടതാണ്. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ ഫുഡ് ലൈസൻസിംഗ് ആൻഡ് രജിസ്‌ട്രേഷൻ സിസ്റ്റം (https://foodlicensing. fssai.gov.in) ലൂടെയാണ് നിലവിൽ ലൈസൻസോ രജിസ്‌ട്രേഷനോ കരസ്ഥമാക്കേണ്ടത്. വിശദവിവരങ്ങൾക്ക് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862220066