ചെറുതോണി: വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരേയും കൃഷിയേയും സംരക്ഷിക്കുക,വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) കളക്ടറേറ്റ് മുൻപിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന നേതാക്കളായ സാജൻ ജോസഫ്, മൺസൂർ പാലയംപറമ്പിൽ, പ്രിൻസ് വെള്ളറക്കൽ, ജിൻസ് ജോർജ്, നിഥിൻ സിബി എന്നിവർ പ്രസംഗിച്ചു.