kpsta
കെ.പി.എസ്.റ്റി.എ തൊടുപു ഡി.ഇ.ഒ ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ പി.ജെ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പെൻഷൻ തുക വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ഗവ. പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക, ദേശിയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമ നിർദ്ദേശങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.എസ്.റ്റി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൊടുപുഴ വിദ്യാഭ്യാസ ആഫീസിനു മുന്നിൽ ധർണ നടത്തി. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.