തൊടുപുഴ:ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും യു ഡി എഫ് വോട്ടുകൾ നേടി വിജയിച്ച റോഷി അഗസ്റ്റ്യൻ എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ ആവശ്യപ്പെട്ടു.

യു ഡി എഫ് വോട്ടുകൾ നേടി ജയിച്ച റോഷി ആഗസ്റ്റ്യന് എൽ ഡി എഫ് പക്ഷത്തെ എം എൽ എ ആയി തുടരുന്നതിന് ധാർമ്മികമായ യാതൊരു അവകാശവുമില്ല. യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തന മികവിന്റെ ഫലമായാണ് ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും റോഷി അഗസ്റ്റ്യന് വിജയിക്കാനായത് എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.

എം എൽ എ സ്ഥാനം രാജി വച്ച് രാഷ്ട്രീയ മാന്യത കാണിക്കുകയാണ് അന്തസ്സ് എന്നും യു ഡി എഫ് ചെയർമാൻ അഭിപ്രായപ്പെട്ടു.