അടിമാലി : വനിത ശിശു വികസന വകുപ്പിന് കീഴിൽ അടിമാലി ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ പ്രവർത്തിക്കുന്ന 23 അങ്കണവാടികളിലേക്ക് 10000 രൂപ നിരക്കിലും 3 മിനി അങ്കണവാടികളിലേക്ക് 7000 രൂപ നിരക്കിലും ഫർണിച്ചർ (ബേബി ചാരുബെഞ്ച്, ബേബി ഡെസ്‌ക് എന്നിവ) വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽനിന്നു മുദ്രവച്ച ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 28 രണ്ടുമണിവരെ. കൂടുതൽ വിവരങ്ങൾക്കും ടെൻഡർ ഫോമുകൾക്കും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം ഫോൺ: 04864 223966