കട്ടപ്പന: ഗവൺമെന്റ് വെറ്ററിനറി പോളി ക്ലിനിക്കിൽ 24 മണിക്കൂറും മൃഗചികിത്സ സൗകര്യം ലഭ്യമാകും. ഇതിന്റെ പ്രവർത്തനോദ്ഘാടനംനാളെ വൈകിട്ട് അഞ്ചിന് സംസ്ഥാനതല ഉദ്ഘാടനത്തെ തുടർന്ന് റോഷി അഗസ്റ്റിൻ എംഎൽഎ കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തിൽ നിർവഹിക്കും. സംസ്ഥാനതല ഉദ്ഘാടനം കരുനാഗപ്പള്ളി മൃഗാശുപത്രിയിൽ മന്ത്രി കെ. രാജു നിർവഹിക്കും. വകുപ്പിലെ ഫേസ്ബുക്ക് പേജിൽ ( (https://www.facebook.com/directorahd.kerala, https://www.facebook.com/K.RAJU.minister) ) തത്സമയം സംപ്രേഷണം ചെയ്യും