
തൊടുപുഴ: എം.എസ്. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക, കരാർ കൃഷി അവസാനിപ്പിക്കുക, കാർഷിക മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യ കിസാൻ സംഘ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. വണ്ണപ്പുറം ബി.എസ്.എൻ.എൽ ആഫീസ് പടിക്കൽ നടന്ന കൂട്ടധർണ സംയുക്ത സമിതി
ജില്ലാ ചെയർമാൻ മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാറത്തോട് പോസ്റ്റ്ആഫീസിനു മുന്നിൽ നടത്തിയ സമരം സമരസമതി കൺവീനർ എൻ.വി. ബേബി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഹെഡ്‌പോസ്റ്റ് ആഫീസിനു മുമ്പിൽ നടന്ന സമരം കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം വി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത സമരസമതിയുടെ നേത്യത്വത്തിൽ നെടുങ്കണ്ടം പോസ്റ്റ്ആഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ യോഗം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം എൻ.കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. സദാശിവൻ അദ്ധ്യക്ഷതവഹിച്ചു.
ചേറ്റുകുഴിയിൽ നടന്ന ധർണ കിസാൻസഭ ജില്ലാ ട്രഷറർ എ.ആർ. രാഘവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറിയംഗം കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.