ചെറുതോണി: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മണ്ഡലം വൈസ് പ്രസിഡന്റും കട്ടപ്പന മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ബെന്നി വേനംപടവും അമ്പതോളം പ്രവർത്തകരും ജോസഫ് വിഭാഗത്തിൽ ചേർന്നു. ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് ജോസ് കെ. മാണി പുറത്തുപോയതിനാലാണ് കെ.എം. മാണിയോടൊപ്പം 35 വർഷത്തോളം പ്രവർത്തിച്ച താൻ മുതിർന്ന നേതാവായ പി.ജെ. ജോസഫ് നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ ചേർന്നതെന്ന് ബെന്നി അറിയിച്ചു. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിന്റെ വീട്ടിലെത്തിയാണ് പാർട്ടിയിൽ ചേർന്നത്.ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ജില്ലാ വൈസ് പ്രസിഡന്റ് ടി.ജെ. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി സിനു വാലുമ്മേൽ എന്നിവരോടൊപ്പമാണ് ബെന്നി പി.ജെ. ജോസഫിന്റെ വസതിയിലെത്തിയത്.