തൊടുപുഴ: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വാർദ്ധക്യ കാല സാമ്പത്തിക സുരക്ഷ എന്ന വിഷയത്തിൽ വെബിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ശിവരാമപിള്ള അദ്ധ്യക്ഷത വഹിച്ചു.റിട്ട.കാനറ ബാങ്ക് ഡിവിഷൻ മാനേജർ പി.കെ. വിജയകുമാർ വിഷയം അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ് എസ്.ജി.ഗോപിനാഥൻ സ്വാഗതവും സെക്രട്ടറി ദിലീഫ് കുമാർ നന്ദിയും പറഞ്ഞു.ജെ.സുജാത,​ പി.എസ്. സനോജ്,​ എം.എസ്. ഇന്ദിര,​എന്നിവർ പങ്കെടുത്തു.