പാമ്പനാർ: ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് (എയ്ഡഡ്) കേളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ്, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.കോം ഓഫീസ് മനേജ്‌മെന്റ് ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് എന്നീ കോഴ്‌സ്‌കളിൽ ഏതാനും സീറ്റുകൾ കമ്മ്യൂണിറ്റി ക്വാട്ടയിൽ (ഈഴവ വിഭാഗം) ഒഴിവുണ്ട്. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിയിപ്പ് ലഭിച്ചതിന് ശേഷം ഏഴ് ദിവസത്തിനകം കോളേജ് ആഫീസിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം എം.ജി സർവകലാശാല ക്യാപ് രജിസ്‌ട്രേഷന്റെ കോപ്പിയും എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റിന്റെ കോപ്പി,​ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷ ഫീസ് എന്നിവ നൽകണം . അപേക്ഷ ഫീസ് ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ അപേക്ഷ പൂരിപ്പിച്ചു കോളേജ് ആഫീസിൽ നൽകണം. കമ്മ്യൂണിറ്റി/ മാനേജ്‌മെന്റ് ക്വാട്ടയുടെ വിശദ വിവരം കോളേജ് വെബ്‌സൈറ്റിൽ (www.sntascpambanar.in) ലഭിക്കും.