തൊടുപുഴ: സാമൂഹ്യവിരുദ്ധർ വാഴകൃഷി വെട്ടിനശിപ്പിച്ചതായി പരാതി. കോടിക്കുളം സ്വദേശി ചൊറിയമ്മാക്കൽ വർക്കിയുടെ നാല്പതോളം വാഴകളാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം. കോടിക്കുളം ചേലക്കത്തടം റോഡരികിലുള്ള കൃഷി സ്ഥലത്തെ കുലച്ച വാഴക്കുലകളാണ് വെട്ടിയെറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ കാളിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.