തൊടുപുഴ: സാധാരണക്കാരായ ആളുകൾക്ക് 10000 രൂപ പെൻഷൻ നൽകുമെന്ന തൊടുപുഴ എം.എൽ.എ പി.ജെ.ജോസഫിന്റെ പ്രഖ്യാപനത്തെ തൊടുപുഴ മർച്ചൻസ് അസോസിയേഷൻ സ്വാഗതം ചെയ്തു.കൊവിഡ് കാലത്ത് എല്ലാ മേഘലയിലും ആനുകൂല്യംപ്രാഖ്യാപിച്ചപ്പോൾ കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് യാതൊരു വിധ ആനുകൂല്യവും കിട്ടിയിട്ടില്ല
വ്യവസായികൾക്കുള്ള ആനുകൂല്യങ്ങൾ സാധാരണ വ്യാപാരികൾക്ക് കൂടി നൽകുക,ജി.എസ്.ടി യുടെ അപാകത പരിഹരിക്കുക
, ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക,ചെറുകിട വ്യാപാരികളുടെ വായ്പ പലിശ ഒരു വർഷം ഒഴിവാക്കുക,ബാങ്കുകളുടെ ഹിഡൻ ചാർജ് ഒഴിവാക്കുക, കേന്ദ്ര ഗവൺമെന്റ് പ്രാഖ്യാപിച്ചതു പോലെ ചെറുകിട വ്യാപാരികൾക്കും കാഷ് ഇൻസെന്റീവ് നൽകുക, കേരളത്തിലെ മുഴുവൻ 60 വയസ് കഴിഞ്ഞ ചെറുകിട വ്യാപാരികൾക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകുക,കൊവിസ് മാന്ദ്യം മറികടക്കുന്നതു വരെ വ്യാപാരികൾക്ക് വാടകയിൽ 50ശതമാനം ഇളവ് വരുത്തുക,ചെറുകിട വ്യാപാരികൾക്ക് സൗജന്യ ഇൻഷുറൻസ് ഏർപെടുത്തുക എന്നീ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട്ആവശ്യപ്പെട്ടു.
തൊടുപുഴ വ്യാപാര ഭവനിൽ ചേർന്ന അടിയന്തിര സെക്രട്ടറിയേറ്റ് യോഗത്തിൽ തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരിണിയിലിൽഅദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജന:സെക്രട്ടറി നാസർ സൈരാ, ട്രഷറർ പി.ജി. രാമചന്ദ്രൻ ,വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, അജീവ് .പി , ജോ. സെക്രട്ടറിമാരായ ഷെരീഫ് സർഗ്ഗം, ബെന്നി ഇല്ലിമുട്ടിൽ ,യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി, യൂത്ത് വിംഗ് ജന:സെക്രട്ടറി രമേഷ് പി.കെ ,വനിതാ വിംഗ് പ്രസിഡന്റ് ജോളി എന്നിവർ പങ്കെടുത്തു.