മുട്ടം. മുട്ടം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വഴിവിളക്കുകൾ തെളിയാത്തതു മൂലം ജനങ്ങൾ ദുരിതത്തിൽ. തോട്ടുംകര ലക്ഷം വിട്, കാകൊമ്പ്, തുടങ്ങനാട്, ഒറ്റത്തെങ്, ശങ്കരപ്പിള്ളി ഭാഗങ്ങളിലെ വഴിവിളക്കുകളാണ് ഇനിയും തെളിയാത്തത്. വഴിവിളക്കുകൾ മെയിന്റനൻസ് നടത്തി തെളിയിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്തിന് പരാതി നൽകി.