തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിനാൽ ജലനിരപ്പ് ഉയർന്ന പൊൻമുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെ. മീ വീതം ഉയർത്തി 45 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടുന്നുണ്ട്. നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.