വെള്ളത്തൂവൽ : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ജില്ലാ
കേന്ദ്രങ്ങളിൽ 20ന് പ്രതിഷേധ സംഗമം നടത്തുമെന്ന് കെ ആർ ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെ.എസ്.എസ്സിന്റെ കർഷക സംഘടനയായ ജെ.കെ.എസ്സ് സംസ്ഥാന ഭാരവാഹികളുടെ വീഡിയോ കോൺഫ്രസ് യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷകബില്ല് തൊഴിലാളി ,കർഷക വിഭാഗങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന പ്രക്ഷോഭം ആരംഭിക്കുന്നത്. ടി.ആർ മദൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരസമിതി കൺവീനർ പി.സി ജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു വയലാർ രാജേന്ദ്രൻ, പി.രാജു, കെ.പി സരേഷ് ,കെ.എ ശിവരാമൻ സീതത്തോട് മോഹനനൻ, എൻ.കുട്ടികൃഷ്ണൻ, എം.പി പ്രകാശ് സുനിൽ കുമാർ, കെ.പീതാംബരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു