മുട്ടം: തുടങ്ങനാട്ലാ മൂലാച്ചേരി ഭാഗത്ത് താമസിക്കുന്ന പാറക്കൽ ശ്രീനിവാസന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ 10 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച്ച പുലർച്ചെ നാലു മണിയോടെ ശബ്ധം കേട്ട് എഴുന്നേറ്റ ശ്രീനിവാസൻ കണ്ടത് പാമ്പ് കോഴിയെ വിഴുങ്ങുന്നതാണ്. ഉടൻ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിനെ വിവരമറിയിച്ചു. പ്രസിഡന്റിന്റെ ഭർത്താവ് മൈക്കിൾ സ്ഥലത്തെത്തി കുടുക്കിട്ട് പാമ്പിനെ പിടികൂടുകയായിരുന്നു. ശ്രമത്തിനിടയിൽ പാമ്പ് മൈക്കിളിന്റെ കൈയിൽ ചുറ്റിയിരുന്നു. പിന്നീട് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറി.