തൊടുപുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെങ്ങല്ലൂർ ആനിമൂട്ടിൽ ബഷീറിന്റെ ഭാര്യ ആരിഫയാണ് (52) മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45നാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ മരിച്ചത്. വിവിധ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. പനി ബാധിച്ച് ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആരിഫയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകൾ: ഷെമി. മരുമകൻ: ജിസാം.