ചെറുതോണി: വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരേയും കൃഷിയേയും സംരക്ഷിക്കുക,വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രേംസൺ മഞ്ഞാമറ്റത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഭീമ ഹർജി നൽകും. ഭീമഹർജിയിൽ ആദ്യ ഒപ്പിട്ട് ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. നവംബർ ഒന്നിന് ഹർജി നൽകും. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺ മാഞ്ഞമറ്റം അദ്ധ്യക്ഷത വഹിച്ചു.