ചെറുതോണി: പൊതുമരാമത്ത്‌റോഡിലെ കുഴിയിൽ മെറ്റലുമായിവന്ന ടോറസ് കുടുങ്ങി. ചെറുതോണി-മണിയാറൻകുടി പൊതുമരാമത്ത്‌ റോഡിൽ ലക്ഷംകവലക്കും മണിയാറൻകുടിപോസ്റ്റോഫീസിനുമിടയിൽ ഇന്നലെ ഉച്ചക്ക് 12.45ടെയാണ് ലോറി അപകടത്തിൽപ്പെട്ടത്.റോഡിലെ കലുങ്കിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.ലോഡുമായിവന്നലോറി കലുങ്കിലൂടെ കടന്നുപോകുന്നതിനിടെയാണ്‌റോഡ് ഇടിഞ്ഞ് കുഴി രൂപപ്പെട്ടത്.ലോറിയുടെ പിന്നിലെ ചക്രങ്ങൾ കുഴിയിൽ താഴ്ന്നതോടെ വാഹനംമുന്നോട്ടുപോകാനാവാതെ കുടുങ്ങുകയായിരുന്നു. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.