തൊടുപുഴ: രാജ്യത്തെ കർഷകർ നടത്തുന്ന സമരപ്രക്ഷോഭങ്ങൾക്ക് റേഷൻ സംരക്ഷണ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴയിൽ സമ്മേളനം സമിതി സെക്രട്ടറി ബാബു മഞ്ഞള്ളൂർ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് അനിൽ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.പി. കുഞ്ഞച്ചൻ മുഖ്യപ്രഭാഷണം നടത്തി. ജോ. സെക്രട്ടറി, വി.എസ്. അബ്ബാസ് സ്വാഗതം പറഞ്ഞു. ട്രഷറർ സച്ചിൻ കെ. ടോമി, കെ.എ. സദാശിവൻ, ജോർജ് തണ്ടേൽ, എൻ.എസ്. അപ്പുകുട്ടൻ, പി.എസ്. ജോസ്, ജാഫർ, ടി.ജെ. ബേബി എന്നിവർ സംസാരിച്ചു.