ചെറുതോണി: ഭൂപതിവ് നിയമങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ഓഗസ്റ്റ് 25 ന് ആരംഭിച്ച റിലേ സത്യാഗ്രഹം 53 ദിവസം പിന്നിട്ടു. ഉടുമ്പന്നൂർ മണ്ഡലം നേതാക്കൾ നടത്തിയ സത്യാഗ്രഹം തൊടുപുഴ നിയോജകമണ്ഡലം ട്രഷററും സഹകരണ ബാങ്ക് മെമ്പറുമായ എൻ. ജെ മാമച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി കൈതവേലിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തോമസ് വട്ടക്കുന്നേൽ, മണ്ഡലം സെക്രട്ടറി ബിജോ ചേരിയിൽ, യൂണിയൻ മണ്ഡലം പ്രസിഡണ്ട് ടോമി മുട്ടേ താഴത്ത് എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം വർഗീസ് വെട്ടിയാങ്കൽ, സംസ്ഥാന കമ്മിറ്റി അംഗം ലാലു ജോൺ കുമ്മിണിയിൽ, മലനാട് കർഷക രക്ഷാ സമിതി അംഗം ബെന്നി ജോൺ മുണ്ടൻ മല, ടോമി തൈലം മനാൽ, കെ കെ വിജയൻ, ബെന്നി പുതുപ്പാടി, കെ ആർ സജീവ് കുമാർ, മാത്യു പുല്ലൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചു കരോട്ട് സമാപന യോഗം ഉദ്ഘാടനം ചെയ്തു.