തൊടുപുഴ : ആരോഗ്യവകുപ്പിനു കീഴിൽ പാലക്കാട് പെരിങ്ങോട്ടുകുറിശി ഗവ. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് ട്രയിനിംഗ് സെന്ററിൽ ഈ വർഷത്തെ എഎൻഎം കോഴ്‌സിനുള്ള അപേക്ഷ സമർപ്പിച്ച ഇടുക്കി ജില്ലക്കാരായ ഉദ്യോഗാർഥികളുടെ താത്കാലിക റാങ്ക് പട്ടിക തയാറായിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നോ പെരിങ്ങോട്ടുകുറിശി ട്രെയിനിംഗ് സെന്ററിൽ നിന്നോ പട്ടിക വിവരംലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04922 271241