
വണ്ണപ്പുറം: ഉത്തർപ്രദേശിലെ ഹദ്രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് വണ്ണപ്പുറം മണ്ഡലത്തിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി. ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജെയ്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഷൈനി അഗസ്റ്റിൻ, മണ്ഡലം പ്രസിഡന്റ് സജി കണ്ണമ്പുഴ, ബ്ലോക്ക് സെക്രട്ടറി ദിലീപ് ഇളയിടം, ഗാന്ധി ദർശൻ വേദി ജില്ല ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ്, അനീഷ് കിഴക്കേൽ, അബ്ബാസ് മീരാൻ, മേരി സാമുവൽ, ആലീസ്, സിനി സോജൻ , അനിമോൾ സുബാഷ്, ഡെനിൽ, സജി മഠത്തിൽ എന്നിവർ പ്രസംഗിച്ചു.