തൊടുപുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം ഒറ്റക്കെട്ടായി മത്സരിക്കുമെന്നും വാർഡ് തലം വരെ മുന്നണിയെ ശക്തിപ്പെടുത്തുമെന്നും ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായൺ നമ്പൂതിരി പറഞ്ഞു. തൊടുപുഴയിൽ ചേർന്ന എൻ.ഡി.എ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ വി. ജയേഷ് സ്വാഗതവും ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ നന്ദിയും പറഞ്ഞു. കാമരാജ് കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി എം.ഐ. അലി,​ കേരളാകോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എസ്. തോമസ്, ശിവസേന ജില്ലാ പ്രസിഡന്റ് ഡി.ജി. റെജി, സെക്രട്ടറി ബിജി ലാൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ്, സി. സന്തോഷ് കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സാനു, ബിനു ജെ. കൈമൾ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറിമാരായ രാജേന്ദ്രലാൽ ദത്ത്,​ വിനോദ്, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സോഷ്യലിസ്റ്റ് ജനതാദൾ ജില്ലാ സെക്രട്ടറി വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.