 
തൊടുപുഴ: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ കൊവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ അടങ്ങിയ 'സേവാ ഹി സംഘടൻ 'ഇ- ബുക്ക് പ്രകാശനം ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ. സുരേഷ് സ്വാഗതം പറഞ്ഞു. സി. സന്തോഷ് കുമാർ ഇ ബുക്ക് അവതരണം നിർവഹിച്ചു. ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം നന്ദിയും പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സാനു, ബിനു ജെ. കൈമൾ, സംസ്ഥാന കൗൺസിൽ അംഗം തട്ടക്കുഴ രവി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശശി ചാലക്കൻ, കെ.എൻ. ഗീതാകുമാരി, പാർട്ടി ജില്ലാ സെക്രട്ടറിമാരായ അഡ്വ. അമ്പിളി അനിൽ, ടി.എച്ച്. കൃഷ്ണകുമാർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ്, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.സി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.