കുമളി :ചക്കുപള്ളം പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷങ്ങളുടെ അഴിമതിയും' ക്രമക്കേടും വിജിലൻസ് അന്വക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്യത്തിൽ പഞ്ചായത്താഫിസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു അത്തിമൂട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സാബു വയലിൽ, പഞ്ചായത്ത് അംഗങ്ങളായ ലൗലി ഈശോ, ടിൻസി, ഷിജു തോക്കളായ വക്കച്ചൻ തുരുത്തിയിൽ, അജി കീഴ് വാറ്റ്, മനോജ്, മണ്ണിൽചആണ്ടവർ, ബേബി മധുരത്തിൽ, മനോജ്പുത്തൽ പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.