രാജാക്കാട് : സാങ്കേതിക വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുള്ള രാജാക്കാട് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ഡിസൈനിംഗിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 2020​-21 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങൾക്കും 15 മുതൽ http://www.sitttrkerala.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446933253.