ramachandran
രാമചന്ദ്രൻ

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻശ്രമിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി വെള്ളാപ്പാറ രാമമംഗലത്ത് അജിത് രാമചന്ദ്ര(30)നെയാണ് അറസ്റ്റ്‌ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് ചെറുതോണി അണക്കട്ടിന് സമീപത്തുവച്ചാണ് അപമാനിക്കാൻ ശ്രമിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.