ചെറുതോണി: വളരെ കാലങ്ങളായി പോരാടിയ കർഷകരുടെ വിജയമാണ് ക്ഷേമേനിധി ബോർഡ് രൂപീകരണമെന്ന് കർഷക രക്ഷാസമിതി ഭാരവാഹികൾ പറഞ്ഞു. മണ്ണിനെയും കൃഷിയെയും സ്‌നേഹിച്ച കർഷക വർഗത്തിന് അവഗണന മാത്രമേയുണ്ടായിരുന്നുള്ളൂ. വിലയിടിവും കാട്ടുമൃഗങ്ങളുടെ ശല്യവും കപട പരിസ്ഥിതി വാദികളും പരാതിയും കർഷകർ ബുദ്ധിമുട്ടിലാക്കിയിരുന്നു. ക്ഷേമനിധിബോർഡ് രൂപീകരണം കർഷർക്കാശ്വാസമാണന്ന് ഭാരവാഹികൾ പറഞ്ഞു. വി.വി. മാണി, രാജുസേവ്യർ, ജോസ് ശൗര്യാമാക്കൽ, അപ്പച്ചൻ ഇരുവേലി, വക്കച്ചൻ ചേറ്റാനിയിൽ എന്നിവർ പ്രസംഗിച്ചു.